തൊടുപുഴ: വിചാർ വിഭാഗ് ജില്ലാ ചെയർമാനായി എം.പി. വിജയനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സംസ്ഥാന കമ്മിറ്റി അംഗവും കരിമണ്ണൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.