കട്ടപ്പന: ഇന്ധന വില വർദ്ധനക്കെതിരെ മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ വാഹന പണിമുടക്ക് നടത്തും. ഇന്ധനവില വർദ്ധന തടയുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തുക, കോവിഡ് കാലത്ത് സർവീസ് നടത്താത്ത വാഹനങ്ങളുടെ നികുതി ഒഴിവാക്കുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, ജി.പി.എസ്. ഘടിപ്പിക്കണമെന്നത് ദീർഘദൂര വാഹനങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തുക, ഓട്ടോടാക്‌സി നിരക്ക് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല പ്രകടനം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ ഉണ്ടാകില്ലെന്ന് വിവിധ യൂണിയൻ ഭാരവാഹികളായ എം.സി. ബിജു, തോമസ് രാജൻ, പി.കെ. ഗോപി, ജിബിൻ മാത്യു, രാജൻകുട്ടി മുതുകുളം, സിബി ജേക്കബ്, സി.ജെ. ജോമോൻ എന്നിവർ അറിയിച്ചു.