ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടട ( 0471 2543888), അടൂർ ( 0473 4224078 ), ചേർത്തല ( 0478 2552828 ), മല്ലപ്പള്ളി ( 0469 2680574 ), പുതുപ്പള്ളി (0481 2351485 ), പീരുമേട് ( 04869 232899 ), മുട്ടം (04862 255755 ), കലൂർ (0484 2347132 ), കപ്രശ്ശേരി(0484 2604116 ), ആലുവ(0484 2623573 ), വരടിയം ( 0487 2214773 ), വാഴക്കാട് (0483 2725215 ), വട്ടംകുളം( 0494 2681498 ), പെരിന്തൽമണ്ണ (0493 3225086 ), തുരുത്തിയാട് (0495 2721070 ) എന്നീ ടെക്‌നിക്കൽ ഹയർസെക്കണ്ടറി സകൂളുകളിലെ ഈ അദ്ധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയോ താത്പര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ സമർപ്പിച്ചശേഷം ഡൗൺലോഡ് ചെയ്ത് അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് 50 രൂപ) ബന്ധപ്പെട്ട സ്‌കൂളുകളിൽ ജൂലായ് 24 വൈകുന്നേരം മൂന്നിന് മുമ്പായി സമർപ്പിക്കണം. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് ഈ തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് വീണ്ടും അവസരം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഇമെയിൽ ihrd.itd@gmail.com.