കട്ടപ്പന: ജില്ലാ ഹെൽത്ത് സർവീസസ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റ് കെ.എ. മാത്യുവിന്റെയും മുൻ ഭരണസമിതിയംഗം എസ്. ജൂലിയറ്റ് റോസിന്റെയും യാത്രയയപ്പ് സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സംഘം ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. സംഘം പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. ടെലിവിഷൻ വിതരണം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഇപാസ് ബുക്ക് ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി മുൻ ഭാരവാഹികളെ ആദരിക്കും. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉപഹാര സമർപ്പണവും ജോയിന്റ് രജിസ്ട്രാർ എച്ച്. അൻസാരി സുവനീർ പ്രകാശനവും നിർവഹിക്കുമെന്ന് ഭാരവാഹികളായ സണ്ണി മാത്യു, എ.ജി. സന്തോഷ്‌കുമാർ, കെ.ബി. സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു.