ഇടുക്കി: ലോക ടൂറിസം ദീനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 'സഞ്ചാരവും പ്രകൃതിയും' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം ടെൻസിംഗ് പോൾ തൊടുപുഴയും രണ്ടാം സമ്മാനം ഗിരിജൻ ആർ. ചെറുതോണി, ബിബിൻ സേവ്യർ ചെറുതോണി, എന്നിവരും നേടി.സമ്മാനാർഹരായവരെ നിശ്ചയിച്ചത് ഹരിലാൽ കെ.ആർ. (ശിൽപചിത്ര, ഇടുക്കി), അർജ്ജുൻ ലാൽ (എൻ.ഐ.ഡി) അയോൺ ജോസഫ് (ഫിലിം ഇൻസ്റ്റിറ്റിയൂട്ട്, തിരവനന്തപുരം) എന്നിവരടങ്ങിയ പാനലാണ്.ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള കാഷ് പ്രൈസ് കളക്ടർ എച്ച് ദിനേശൻ നാളെ രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നൽകും.