കലയന്താനി: വെള്ളിയാമറ്റം യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലയന്താനി പോസ്റ്റ്ആഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും രാജ്യത്തിന് നാണക്കേടായ സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ധർണ. കെ.എം. ഹംസ അദ്ധ്യക്ഷത വഹിച്ച കൂട്ടധർണ കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യാ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ മുഖ്യപഭാഷണം നടത്തി. ധർണയ്ക്ക് മുമ്പായി കലയന്താനി ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.