കഞ്ഞിക്കുഴി: കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം നടത്തി. പച്ചക്കറി വിത്തുകളുടെ വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ നിർവ്വഹിച്ചു. ചീര, പയർ, പടവലം, പാവൽ തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആറായിത്തോളം കുടുംബങ്ങൾക്ക് വിത്തുകൾ നൽകും. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു അഭയാൻ, പുഷ്പഗോപി, കഞ്ഞിക്കുഴി കൃഷി ഓഫീസർ ആതിര കെ.കെ, കൃഷി അസിസ്റ്റന്റ്മാരായ ബിനോജ്, ഇന്ദു ജി നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.