കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിൽ ഇടതുവലതു മുന്നണികൾ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി.. പ്രളയത്തിൽ തകർന്ന ഇരട്ടയാർ പഞ്ചായത്തിലെ റോഡുകളും പാലങ്ങളും പുനർ നിർമിച്ചിട്ടില്ല. ഇരട്ടയാർശാന്തിഗ്രാം റോഡിന്റെ നിർമാണം പൂർത്തീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വിവിധ മേഖലകളിലെ കുടിവെള്ള പ്രശ്‌നം പോലും പരിഹരിച്ചിട്ടില്ല. ഇപ്പോൾ ഇരു മുന്നണികളും രാഷ്ട്രീയ നാടകം കളിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ വാർഡുതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കീഴെവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിൻസ് വർഗീസ്, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് രാജീവ്, സി.ആർ. അനൂപ്, രാഹുൽ തുളസിപ്പാറ, ആകാശ്, മനോജ് എന്നിവർ പങ്കെടുത്തു.