ചെറുതോണി: കരിമ്പൻ മുരിക്കാശേരി റോഡിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് 4.30നാണ് ലോറി കുടുങ്ങിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. കരിമ്പൻ രൂപതാകാര്യാലയത്തിന് സമീപമുള്ള വളവിലാണ് സ്ഥിരമായി ലോറി കുടുങ്ങുന്നത്. വളവും കയറ്റവും ഇറക്കവും കൂടിയ വളവായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. സാധാരണ വാഹനങ്ങൾ കടന്നുപോകുമെങ്കിലും കണ്ടൈനർ ലോറികൾക്ക് കടന്നു പോകുന്നതിനാണ് തടസം നേരിടുന്നത്. ചിന്നാറിൽ നടക്കുന്ന കെ.എസ്.ഇ.ബിയുടെ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്ന സിമന്റ് ലോറികളാണ് മുമ്പ് കുടുങ്ങിയിരിക്കുന്നത്.