തൊടുപുഴ: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലക്കോട് നെല്ലിക്കുന്നേൽ ഷാമോനെയാണ് (27) തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.30ന് മാർത്തോമ വളവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഷാമോനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി പൊലീസിനെ വെട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞു. ഷാമോൻ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ബൈജു പി.ബാബു, ഉദ്യോഗസ്ഥരായ ജെസി ജോർജ്, അബി കെ.എ, രാധാകൃഷ്ണൻ, ഷംസുദീൻ, സാനു പി.ജി, ഹിലാൽ കെ.എം, മനു.എസ്, ഷംസ് വി.കെ, നിഷാദ് എം.ഡി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ ബൈജു പി.ബാബു പറഞ്ഞു.