ചെറുതോണി: സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ അറക്കുളം ഉപജില്ലാതല വിതരണോത്ഘാടനം നടത്തി.. ഇലപ്പള്ളി പഞ്ചായത്ത് എൽ.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ അറക്കുളം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ കെ.വി രാജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അഗസ്റ്റ്യൻ ഫ്രാൻസീസ്, നൂൺമീൽ ഓഫീസർ കെ.വി ഫ്രാൻസീസ് , സമഗ്രശിക്ഷ അറക്കുളം ബ്ലോക്ക് പ്രോജക്ട്‌കോഓർഡിനേറ്റർ മുരുകൻ വിഅയത്തിൽ, പി.ടി.എ പ്രസിഡന്റ് ബിനു ജോസ്, സ്‌കൂൾഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് കെ ബി ഷാമില , സി.ആർ.സി കോഓർഡിനേറ്റർ എം.എം നീതു റിസോഴ്‌സ് അദ്ധ്യാപിക സെലിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.