ചെറുതോണി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മരിയാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. തുടർന്ന് നടന്ന ധർണ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ വേങ്ങയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനീഷ് ജോർജ്, എം.ടി. തോമസ്, സണ്ണി പുൽകുന്നേൽ, അനീഷ് പ്ലാശനാൽ, തങ്കച്ചൻ വേമ്പേനി, ലാലു ജോൺ, ലാൽ ആഞ്ഞിലിമൂട്ടിൽ, സാബു വെങ്കിട്ടക്കൽ, ബിജോ കരേക്കുടി, ടോമി വടയാറ്റ്, ജെയിംസ് അമ്പഴം എന്നിവർ പ്രസംഗിച്ചു.