കട്ടപ്പന: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടത്തിയ ധർണ എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മനോജ് മുരളി, തോമസ് രാജൻ, സിനു വാലുമ്മേൽ, ബിജു ഐക്കര, ജോയി കുടക്കച്ചിറ ,ജോയി പൊരുന്നോലി, സണ്ണി കോലത്ത്, പ്രശാന്ത് രാജു, കെ.എസ്. സജീവ്, ഫിലിപ്പ് മലയാറ്റ്, സാജു പുളിക്കത്തൊണ്ടി എന്നിവർ പങ്കെടുത്തു.