ചെറുതോണി: മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ, റിവർ റിസേർച്ച് സെന്റർ കേരള തുടങ്ങിയ പരിസ്ഥിതി സംഘടനകൾ സുപ്രീകോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ജനപക്ഷനിലപാടുകൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മറ്റി നടത്താൻ പോകുന്ന സമരങ്ങൾക്ക് തുടക്കം കുറിച്ച് 14ന് വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അറിയിച്ചു.
അറക്കുളത്ത് മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ., കുടയത്തൂരിൽ പ്രൊഫ. എം.ജെജേക്കബ്, ഇലപ്പള്ളിയിൽ ഫിലിപ്പ് ജി. മലയാറ്റ്, ഇടുക്കിയിൽ ജോയി കൊച്ചുകരോട്ട്, കഞ്ഞിക്കുഴിയിൽ അഡ്വ: എബി തോമസ്, കൊന്നത്തടിയിൽ നോബിൾ ജോസഫ്, ഉപ്പുതോട്ടിൽ വി.എ.ഉലഹന്നാൻ, തങ്കമണിയിൽ വർഗീസ് വെട്ടിയാങ്കൽ, കട്ടപ്പനയിൽ സിനു വാലുമ്മേൽ, കാഞ്ചിയാറ്റിൽ ടി.ജെജേക്കബ് എന്നിവർ വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.