തൊടുപുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളിലേക്കെത്തിക്കുന്നതിനായി ടെലിവിഷൻ കൈമാറി. സുമനസ്സുകളുടെ കയ്യിൽ നിന്നും ഇരുപത്തഞ്ചോളം ടെലിവിഷനുകൾ സംഘടിപ്പിച്ച് അർഹതപ്പെട്ട കുട്ടികളിലേക്കെത്തിക്കുന്നതിന് നേതൃത്വം നൽകി വരുന്ന റിട്ട. അദ്ധ്യാപകനായ കെ.എൻ.ശിവദാസന് തൊടുപുഴയിൽ നടന്ന ചടങ്ങിൽ ടെലിവിഷൻ കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് ഗർവ്വാസിസ്.കെ.സഖറിയാസ് അധ്യക്ഷനായി. ടി.ജെ.പീറ്റർ, പി.എസ്.സെബാസ്റ്റ്യൻ, ഐവാൻ സെബാസ്റ്റ്യൻ, എം.പി.അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.