ഇടുക്കി: മറ്റ് പെൻഷനുകൾ ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് (ആശാരിമാർ, മരം, കല്ല്, ഇരുമ്പ്, സ്വർണ്ണപ്പണിക്കാർ, മൂശാരികൾ) പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 60 വയസ് പൂർത്തിയായ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് അപേക്ഷിക്കാം . വകുപ്പിൽ നിന്നും ഈ പദ്ധതി പ്രകാരം നിലവിൽ ആനുകൂല്യം ലഭിക്കുന്നവരും ഏതെങ്കിലും ക്ഷേമ പെൻഷൻ ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകളും, അനുബന്ധരേഖകളും ജൂലായ് 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങളും, അപേക്ഷ ഫോറവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.