അറക്കുളം: കെ.പി.എസ്.ടി.എ ഗുരു സ്പർശം പദ്ധതിയുടെ ഭാഗമായി കരിപ്പിലങ്ങാട് ഗവ. ട്രൈബൽ സ്‌കൂളിലെ വിദ്യാർത്ഥിക്ക് ടി.വി നൽകി. ഓൺലൈൻ പഠനം ആരംഭിച്ച് ഒരു മാസം പിന്നിട്ടെങ്കിച്ചും ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതുമൂലം ശരിയായ രീതിയിൽ പഠനപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതിരുന്ന കുട്ടിക്കാണ് ടി.വി നൽകിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് കുട്ടിയുടെ രക്ഷിതാവിന് ടി.വി കൈമാറി. കെ.പി.എസ്. ടി.എ ജില്ലാ പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ, അറക്കുളം സബ് ജില്ലാ പ്രസിഡന്റ് പി.വി. ജോർജ്, ബ്രാഞ്ച് പ്രസിഡന്റ് ഉഷ രാജൻ, പി.ടി.എ പ്രസിഡന്റ് ജയിംസ് ദാനിയേൽ, രസ്‌ന രവി എന്നിവർ പങ്കെടുത്തു.