തൊടുപുഴ: യുവജനങ്ങളെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. മർദ്ദിച്ചൊതുക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്നും ജോസഫ് പറഞ്ഞു.