തൊടുപുഴ : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേസ് ദേശീയ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നൈറ്റ്‌സി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രോട്ടോകോൾ നിയമം അനുസരിച്ച് നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ലീലമ്മ ജോസ് , നിഷ സോമൻ ,ഷൈനി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് രാജേശ്വരി ഹരി ധരൻ, സുശീലചന്ദ്രൻ , അച്ചാമ്മ പി.വി. തുടങ്ങിയവർ നേതൃത്വം നൽകി.