മൂന്നാർ: സ്വർണ കള്ളക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മൂന്നാർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ വൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മതിയഴകൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, ദേവികുളം മണ്ഡലം പ്രസിഡന്റ് വി.ആർ. അളകരാജ്, ജനറൽ സെക്രട്ടറി സ്‌കന്ദ രാജ് എന്നിവർ നേതൃത്വം നൽകി.