തൊടുപുഴ: രാജ്യരക്ഷ പോലു അപകടത്തിലാക്കി സ്വർണക്കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ ആഫീസിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക,​ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം.പി തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ ധർണ നടത്തും. ജൂലായ് 11ന് രാവിലെ 10.30ന് സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി അനിൽകുമാർ വി.ആർ,​ സുശീല ബാബു,​ സി.എസ്. ഷാജി എന്നിവർ നേതൃത്വം നൽകും.