കട്ടപ്പന: കെ.പി.സി.സി. ഒ.ബി.സി. വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ പൊന്നുരുക്കി പ്രതിഷേധിച്ചു. സംസ്ഥാനത്തെ ആഭരണ നിർമാണ മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്ഷേമനിധിയിൽ നിന്നു ഒഴിവാക്കിയ നടപടിക്കെതിരെയായിരുന്നു സമരം. എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വർണപ്പണി തൊഴിലാളി ക്ഷേമനിധി ബോർഡിനെയും മറ്റ് അഞ്ച് ബോർഡുകളെയും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിനു കീഴിലാക്കാനാണ് സർക്കാർ തീരുമാനം. സമ്പന്ന വർഗത്തിനെ പാലൂട്ടി വളർത്തുന്ന സർക്കാർ പാവങ്ങളെ പരിഗണണിക്കണമെന്നും ആഗസ്തി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സന്തോഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സത്യൻ ജി, ജില്ലാ ജനറൽ സെക്രട്ടറി കെ.ഡി. ജയപ്രകാശ്, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, ഭാരവാഹികളായ രാജപ്പൻ പാമ്പുരിക്കൽ, രാജു വെട്ടിക്കൽ, ബിജു പാമ്പൂരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.