തൊടുപുഴ: ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രവർത്തിച്ചു വന്നിരുന്ന ജില്ലാ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേർസ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് പുളിമൂട്ടിൽ സിൽക്‌സിന് സമീപം ഇലാഹിയ കോംപ്ലക്‌സിൽ മാറ്റി പ്രവർത്തനം ആരംഭിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംഘം പ്രസിഡന്റ് അനിൽ കുമാരമംഗലം അദ്ധ്യക്ഷത വഹിച്ചു. സഹകരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ സ്റ്റാൻലി, അദ്ധ്യാപക സംഘടന നേതാക്കളായ വി.എം. ഫിലിപ്പച്ചൻ, ബിനോയ് ആന്റണി, സണ്ണി കൂട്ടുങ്കൽ, ഷിജു കെ. ജോർജ്, ടോജി തോമസ്, ജോയ്‌സ് മാത്യു, യു. കെ. സ്റ്റീഫൻ, സോയി തോമസ്, അമൽ ജോൺ, ഷിബു വി എസ്, ഡാലി കെ സഖറിയാസ്, സുജ ജോർജ്, ബിസോയ് ജോർജ് എന്നിവർ സംസാരിച്ചു. ഹോണററി സെക്രട്ടറി ജിജി ഫിലിപ്പ് സ്വാഗതവും ജെയ്‌സൺ മാത്യു നന്ദിയും പറഞ്ഞു.