അടിമാലി: മൂന്ന് വർഷം മുമ്പ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ വെള്ളത്തൂവൽ സഹകരണ ബാങ്കിന്റെ അന്നത്തെ ഭരണസമിതി പിരിച്ചുവിട്ടയാളെ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെടുത്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി സഹകരണ ചട്ടങ്ങളുടെയും ധാർമിക മര്യാദയുടെയും ലംഘനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഭരണസമിതിയെ പിരിച്ചു വിട്ടത് ക്രമക്കേട് നടത്തിയ ആളെ സംരക്ഷിക്കുന്നതിനും അയാളിലൂടെ ബാങ്ക് പിടിച്ചെടുക്കുന്നതിനുള്ള ഗൂഢതന്ത്രവുമാണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. സഹകരണമേഖലയിലെ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ നിയമ പരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.പി പറഞ്ഞു.