കട്ടപ്പന: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിധവ ദിനം വഞ്ചനാദിനമായി ആചരിച്ചു. വിധവകൾക്കും അഗതികൾക്കും സാമൂഹിക നീതി ഉറപ്പാക്കുക, പ്രത്യേക സംരക്ഷണം ഒരുക്കുക, അർഹമായ തൊഴിലോ ജീവനാംശമോ നൽകുക, വിധവ പെൻഷൻ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. അമ്മിണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എൽ. രാജൻ, ജില്ലാ ഭാരവാഹികളായ ആലീസ് മാത്യു, തങ്കമ്മ ദാസ്, മേരിക്കുട്ടി, പി.സി. രാധാമണി, മനോരമ ഭായി എന്നിവർ പങ്കെടുത്തു.