തൊടുപുഴ: ജില്ലയിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ രോഗം സ്ഥിരീകരിച്ച മൃഗാശുപത്രി ജീവനക്കാരിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ നാല് പേരുടെ രോഗം ഇന്നലെ ഭേദമായത് ആശ്വാസമായി.


സമ്പർക്ക രോഗികൾ
 തോപ്രാംകുടി മൃഗാശുപത്രിയിലെ ജീവനക്കാരി (41). രോഗ ഉറവിടം വ്യക്തമല്ല.


 പാമ്പാടുംപാറ സ്വദേശികളായ യുവാവും(48) അഞ്ചു വയസുള്ള കുട്ടിയും. ജൂലായ് ആറിന് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.


 ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ കോടിക്കുളം സ്വദേശി (45). ഇരട്ടയാറിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.


മറ്റ് രോഗബാധിതർ
 ജൂലായ് അഞ്ചിന് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി (34)

 ജൂൺ 25ന് ഷാർജയിൽ നിന്നെത്തിയ വാഴത്തോപ്പ് സ്വദേശി (44). കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു

 ജൂലായ് ഒന്നിന് രാജസ്ഥാനിലെ ശിക്കാരിൽ നിന്നെത്തിയ കാമാക്ഷി സ്വദേശിനി (43). നിസാമുദ്ദീൻ വരെ ടാക്‌സിയിലും അവിടെ നിന്ന് കൊച്ചി വരെ ട്രെയിനിലുമാണ് എത്തിയത്

 ജൂൺ 30ന് ബംഗ്ളൂരുവിൽ നിന്ന് ഭർത്താവിനൊപ്പം മൂന്നാറിലെത്തിയ യുവതി (23)

 ജൂൺ 28ന് ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം എത്തിയ പടമുഖം സ്വദേശി (43). കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു

 ജൂൺ 27ന് ബംഗളൂരുവിൽ നിന്ന് കാറിലെത്തിയ മുട്ടം സ്വദേശിനി (55). മകനും മരുമകൾക്കും രണ്ട് കൊച്ചുമക്കൾക്കുമൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു

 തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് കാറിലെത്തിയ പുറപ്പുഴ സ്വദേശി (28)

 ജൂൺ 29ന് മുംബെയിൽ നിന്ന് ഭർത്താവിനൊപ്പം ട്രെയിനിൽ വന്ന ശാന്തൻപാറ സ്വദേശിനി (39)


രോഗമുക്തരായവർ
 ജൂൺ പത്തിന് കുമളിയിൽ രോഗം സ്ഥിരീകരിച്ച അമ്മ (35), മകൻ (12), മകൾ (10). ഇവർ തമിഴ്‌നാട്ടിൽ നിന്നാണ് എത്തിയത്.
 ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (30). ഒമാനിൽ നിന്നാണ് വന്നത്.