കട്ടപ്പന: സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് കോളനിയായ കട്ടപ്പന അമ്പലക്കവല പട്ടികവർഗ കോളനി നവീകരിച്ചു. ഇവിടുത്തെ വഴികളും 12 വീടുകളുടെ മുറ്റവും ടൈൽ പാകി മനോഹരമാക്കി. വർഷങ്ങൾക്ക് മുമ്പ് പിന്നാക്കാവസ്ഥയിലായിരുന്ന കോളനിയെ വാർഡ് കൗൺസിലർ ഗിരീഷ് മാലിയിലിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു. നവീകരിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ നിർവഹിച്ചു. കൗൺസിലർ ഗിരീഷ് മാലിയിൽ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. പട്ടികവർഗ വകുപ്പ് ഓഫീസർ പി.വൈ. സുനീഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷൈനി ജിജി, സി. മാരിമുത്തു, രജനി സലി, രാധാമണി ഗോപി എന്നിവർ പങ്കെടുത്തു.