axi1

ചെറുതോണി: മരിയാപുരം മില്ലുംപടിയിൽ ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് അപകടം നടന്നത്. പാലക്കാട് സ്വദേശി ഷിനോജ് (25)നാണ് പരുക്കേറ്റത്. ഇടുക്കി മെഡിക്കൽകോളജിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. ഷിനോജ് ഇടുക്കിയിൽ ജോലി ചെയ്തുവരികയായിരുന്നു.