ചെറുതോണി: ജില്ലാസ്ഥാനത്തിന് സമീപം വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും വാത്തിക്കുടിയിലും ഇന്നലെയും ഒരാൾക്കുവീതം കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. കഞ്ഞിക്കുഴി സ്വദേശിയായ യുവതി തോപ്രാംകുടിയിൽ മൃഗാശുപത്രി ജീവനക്കാരിയാണ്. കഞ്ഞിക്കുഴിയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപാനംത്തിലൂടെയാണ് ഇരുവർക്കും വൈറസ് ബാധയേറ്റത്. ഇതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ 10, 11, 14 വാർഡുകൾ കന്റോൺമെന്റ് മേഖലയാക്കി. പഞ്ചായത്തിലെ പത്താം വാർഡ് കന്റോൺമെന്റ് മേഖലയാക്കിയെങ്കിലും മറുസൈഡായ 12ാം വാർജ് അടക്കാത്തതുമൂലം ജനങ്ങൾ ഭീതിയിലാണ്. തോപ്രാംകുടി ടൗണിന് സമീപമാണ് മൃഗാശുപത്രി. ഇവിടുത്തെ ജീവനക്കാരിക്ക് കൊവിഡ് ബാധിച്ചതോടെ തോപ്രാംകുടി ടൗണും അടപ്പിച്ചു. വിദേശത്തു നിന്നെത്തിയ രാജമുടി സ്വദേശിക്കും വാഴത്തോപ്പ് പഞ്ചായത്തിെ മുളകുവള്ളി സ്വദേശിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും തടിയംപാടുള്ള കൊറൻറൈൽ സെന്ററിലാണ് താമസിച്ചിരുന്നതു. കഞ്ഞിക്കുഴിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ഭർത്താവ് പൈനാവ് എസ്.ബി.ഐയിൽ ജോലി ചെയ്യുന്നതിനാൽ ബ്രാഞ്ചും, കഞ്ഞിക്കുഴി പി.എച്ച്.സിയും അടച്ചിരിക്കുകയാണ്. ജല്ലാആസഥാന മേഖലയിൽ കർശനമായ വിലക്ക് ജില്ലാ ഭരണകൂടം നടപ്പാക്കി. ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യു വകുപ്പുകൾ സംയുക്തമായി നടപടികളാരംഭിച്ചു.