തൊടുപുഴ : തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ തലത്തിലുള്ള അമ്പതോളം കുട്ടികൾക്ക് വിദ്യാഭ്യാസ ചലഞ്ച് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണ വിതരണം നടത്തി. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് പകരം മാതാപിതാക്കളിൽ ഒരാളെ ആണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മുൻസിപ്പൽവൈസ് ചെയമാൻ അഡ്വ.സി.കെ ജാഫർ അദ്ധ്യക്ഷനായി.ഓൺലൈൻ പഠനവും മാതാപിതാക്കളുടെ സ്വാധീനവും എന്ന വിഷയത്തിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ക്ലാസുകൾ നയിച്ചു. തനിമ ചെയർമാൻ ജയൻ പ്രഭാകർ, തനിമ എക്‌സാം കൺട്രോളർ ശ്യാം കൃഷ്ണൻ. തനിമ സി.ഇ.ഒ. അശോക് കുമാർ, ചീഫ് ഇമാം നൗഫൽ കോസരി, സാബു കൊടവേലി,ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.