മലങ്കര: ജലവിഭവ വകുപ്പ് മന്ത്രിയും വകുപ്പിന് കീഴിലുള്ള ഹില്ലി അക്വാ കുപ്പിവെള്ള കമ്പനി ചെയർമാനുമായ മന്ത്രി കെ കൃഷ്ണൻകുട്ടി മലങ്കരയിൽ പ്രവർത്തിക്കുന്ന ഹില്ലി അക്വാ കുപ്പിവെള്ള പ്ലാന്റിൽ സന്ദർശനം നടത്തി. നിർമ്മാണം പൂർത്തിയാക്കിയ മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരികെ പോകവെയാണ് മന്ത്രി പ്ലാന്റിൽ എത്തിയത്. പ്ലാന്റിനോടനുബന്ധിച്ചുള്ള ഉത്പാദനം, കരുതൽ ശേഖരം, വിപണനം എന്നീ പ്രവർത്തന മേഖലകളും പരിസരങ്ങളും സന്ദർശിച്ച മന്ത്രി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ജീവനക്കാരെ അഭിനന്ദിച്ചു.