തൊടുപുഴ : മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടുക, കേരളത്തിലുടനീളം യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി തൊടുപുഴ ഏരിയാ കമ്മിറ്റി ഗാന്ധിസ്‌ക്വയറിൽ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സുശീല ബാബു, വി.എസ് ഷാജി, കെ.പി ദിവാകരൻ, ഷിബു ശിവൻ എന്നിവർ സംസാരിച്ചു.