ചെറുതോണി: ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിൽ ആവശ്യപ്പെട്ടു. അനുദിന വീട്ടുചിലവുകൾ തള്ളിനീക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് മക്കളുടെ വിദ്യാഭ്യാസത്തിനും ഫോൺ,ടിവി തുടങ്ങിയവയുടെ റീചാർജ്ജിനും മറ്റും ആയിരത്തോളം രൂപ ചിലവാകും. അതിനായി സാമ്പത്തിക സഹായവും വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്‌സ് സിമ്മും മൊബൈൽ കമ്പനിയുമായി ആലോചിച്ച് നൽകാനുള്ള പദ്ധതി തയ്യാറാക്കണം. ഇനിയും ഓൺലൈൻ സൗകര്യം എത്താത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം തുടരാനുള്ള പദ്ധതി തയ്യാറാക്കണമെന്നും എബിൻ വാട്ടപ്പിള്ളിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെറുതോണിയിൽ കൂടിയ യോഗത്തിൽ ജെൻസ് നിരപ്പേൽ, ജിബിൻ, ബിബിൻ ബാബു പുഴങ്കരയിൽ എന്നിവർ പങ്കെടുത്തു.