കട്ടപ്പന: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് യൂത്ത് ഫ്രണ്ട് (എം- ജോസഫ്) ഇരട്ടയാർ മണ്ഡലം കമ്മിറ്റി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഷിബിൻ നടയ്ക്കൽ, സിജോ ഇലന്തൂർ, എബിൻ പന്തപ്ലാക്കൽ, ഷരൺ കുമ്പളുവേലി, നിഖിൽ മണ്ണിപ്ലാക്കൽ, അനൂപ് ജോസഫ് എന്നിവർ പങ്കെടുത്തു.