കട്ടപ്പന: കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർധന വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. കട്ടപ്പന സെന്റ് ജോർജ്, വാഴവര ഗവ. എച്ച്.എസ്, വള്ളക്കടവ് സെന്റ് ആന്റണീസ്, കൊച്ചുതോവാള സെന്റ് ജോസഫ്, വെള്ളയാംകുടി സെന്റ് ജേറോംസ്, കട്ടപ്പന ട്രൈബൽ ഗവ. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ അധികൃതർ ടെലിവിഷൻ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ്, സെക്രട്ടറി റോബിൻസ് ജോർജ്, സി.ആർ.സി. കോഓഡിനേറ്റർ സോണിയ ജെയ്ബി തുടങ്ങിയവർ പങ്കെടുത്തു.