ഇടുക്കി: ജില്ലയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ രോഗികളെ ചികിത്സിക്കുന്നത്. ഇതിനു പുറമെ മെഡിക്കൽകോളേജിന്റെ അക്കാഡമിക്‌ ബ്ലോക്ക്, കട്ടപ്പന സ്വകാര്യ ആശുപത്രിയുടെ ഫോർത്തുനാത്തൂസ് സെന്റർ, പാറേമാവ് ആയുർവേദ ആശുപത്രി അനക്‌സ്, തൊടുപുഴ ജില്ലാ ആശുപത്രിയുടെ ഭാഗമായി ഉത്രം റെസിഡൻസി, വ്യാപാരി വ്യവസായി ഭവൻ എന്നിവ ഏറ്റെടുത്ത് ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിക്കും. ഇത്തരത്തിൽ 450 ഓളം ബെഡുകളാണ് ക്രമീകരിക്കുന്നത്.