ഇടുക്കി : കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്റെ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൊവിഡ്​- 19 പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ച ഇളംദേശം, തൊടുപുഴ ഇടുക്കി ബ്ലോക്കുകളിലെയും വിവിധ പഞ്ചായത്തുകളിലെയും തൊടുപുഴ നഗരസഭകളിലെയും യൂത്ത്‌കോർഡിനേറ്റർമാരെയും യൂത്ത്‌വോളന്റിയർമാരെയും ആദരിച്ചു. സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ നൽകി. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പ വിജയൻ, യൂത്ത്‌ കോർഡിനേറ്റർമാരായ ഷിജി ജെയിംസ്, അരുൺ എം.പി, അനീഷ് സി.കെ, ഫൈസൽ കെ.എസ്. റിബിൻ ജോസ്, മെർബിൻ മാത്യു, ജോസ്‌കുട്ടി ജോസഫ്, ടിജോ കുര്യാക്കോസ്, മുഹമ്മദ് താജുദീൻ, റോബിൻ തോമസ്, വോളന്റിയർ ക്യാപ്ടൻമാരായ പി.കെ. രാജേന്ദ്രൻ, നിഷാന്ത് യു.കെ, ബിജു സ്റ്റീഫൻ, എബിൻ കെ.എസ്. എന്നിവർ സംസാരിച്ചു. കരിമണ്ണൂർ പഞ്ചായത്ത് യൂത്ത്‌കോർഡിനേറ്റർ മുഹമ്മദ് ‌റോഷിൻ നന്ദി പറഞ്ഞു.