ഇടുക്കി: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡൊണേറ്റ് ടി.വി കാമ്പയിന്റെ ഭാഗമായി ഇടമലക്കുടിയിലെ 3 സ്‌കൂളുകൾക്ക് റ്റി.വിയും ഡിഷും കൈമാറി. പെട്ടി മുടിയിൽ നടന്ന പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ.എസ്.എസ് വിഭാഗ് പ്രചാരക് വി. എൻ. വിജോയ്, ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി. എൻ.സുരേഷ്, ദേവികുളം ജില്ലാ പ്രചാരക് വി. ശക്തിവേൽ, സേവാഭാരതി പ്രചാരക് രാധാകൃഷ്ണൻ മാഷ്, ബി.ജെ.പി ദേവികുളം മണ്ഡലം പ്രസിഡന്റ് അളകരാജ്, മണ്ഡലം ജനറൽ സെക്രട്ടറി പി.പി. മുരുകൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഷൺമുഖം, ബി.ജെ.പി ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് കാശി രാമൻ എന്നിവർ പങ്കെടുത്തു.