കാഞ്ഞാർ: കൊവിഡ്- 19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കർക്കടക അമാവാസി ദിനമായ 20ന് കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ബലിതർപ്പണം ഉപേക്ഷിച്ചു. ഇതിന് പകരമായി 20ന് രാവിലെ മുതൽ പിതൃസ്മരണയ്ക്ക് തിലഹവനം, പിതൃപൂജ, കൂട്ടനമസ്കാരം എന്നി വഴിപാടുകൾ നടത്താവുന്നതാണ്. ഇതിലേക്ക് മുൻകൂട്ടി രതീത് എടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടുക. ഫോൺ : 9947745245, 9447824429.