മുട്ടം: കുരുതിക്കളം പോയി തിരികെ വന്ന മ്രാല സ്വദേശിയുടെ കാർ മുട്ടം ടൗണിൽ വ്യാപാര സ്ഥാപനത്തിന്റെ തിട്ടയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ഇന്നലെ രാത്രി ആറിനാണ്‌ സംഭവം. മുട്ടം ടൗണിൽ എത്തിയ കാറ് തൊടുപുഴ റോഡിലേക്ക് തിരിയവേ ഡ്രൈവർ ബ്രേക്ക് മാറി ആക്‌സിലേറ്ററിൽ ചവിട്ടിയതാണ് അപകട കാരണമെന്ന് മുട്ടം പൊലീസ് പറഞ്ഞു. സംഭവത്തിൽ വ്യാപാര സ്ഥാപനത്തിനും കാറിനും സാരമായ കേട് സംഭവിച്ചു. അപകടത്തെ തുടർന്ന് ടൗണിൽ ഉണ്ടായ ഗതാഗത തടസം മുട്ടം എസ്.ഐ പി.എസ്. ഷാജഹാന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. ക്രെയിൻ ഉപയോഗിച്ച് കാറ് വർഷോപ്പിലേക്ക് മാറ്റി. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ല.