തൊടുപുഴ: ഇടുക്കി പദ്ധതിയുടെ രണ്ടാമത് ഉത്പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി എം.എം. മണി പറഞ്ഞു. പതിനായിരം കോടി യൂണിറ്റ് വൈദ്യുതി ഉത്പ്പാദനമെന്ന ചരിത്രനേട്ടത്തിലെത്തിയ ഇടുക്കി ജലവൈദ്യുതിപദ്ധതിയുടെ ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം പദ്ധതിക്കുള്ള വിശദമായ രൂരേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപെടുത്തി. ഇടുക്കി പദ്ധതി നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും വലിയ പ്രേരകശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഇ.എം.എസ് മന്ത്രിസഭയെയും അന്നത്തെ വൈദ്യുതി മന്ത്രി എം.എൻ ഗോവിന്ദൻ നായരേയും പദ്ധതി ഉദ്ഘാടനം ചെയ്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും സ്മരിച്ചു. ഈ അപൂർവ ബഹുമതിക്കു വേïി കഠിനപ്രയത്നം ചെയ്ത കെഎസ്ഇബി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ മുഖേനയാണ് മന്ത്രി എം.എം. മണി മൂലമറ്റത്തെ യോഗത്തെ അഭിസംബോധന ചെയ്തത്.