തൊടുപുഴ: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ ആരോഗ്യ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. നാല് പേരുടെ രോഗം ഭേദമായി. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 98 ആയി.
രോഗം സ്ഥിരീകരിച്ചവർ
ചിന്നക്കനൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് (28) . മെയ് 31ന് ഹൈദ്രബാദിൽ നിന്ന് വന്ന് നിരീക്ഷണക്കാലാവധി പൂർത്തിയാക്കിയിരുന്നു. പിന്നീട് ബന്ധുവിനൊപ്പം എറണാകുളത്തേക്ക് പോയി. ജൂലായ് എട്ട് വരെ ആശുപത്രിയിൽ ജോലി ചെയ്തു. ഒമ്പതിന് സ്രവപരിശോധന നടത്തി.
ജൂൺ 26ന് ഡെൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി (46). അൾജീരിയയിൽ നിന്ന് എത്തിയ ഇദ്ദേഹം ഏഴ് ദിവസം ഡെൽഹിയിൽ നിരീക്ഷണത്തിലായിരുന്നു.
ജൂൺ 30ന് റാസ് അൽഖൈമയിൽ നിന്ന് കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി(31)
ജൂൺ 28ന് ഷാർജയിൽ നിന്നെ്ത്തിയ ചക്കുപള്ളം സ്വദേശി (40)
ജൂൺ 27ന് അബുദബിയിൽ നിന്ന് തിരുവന്തപുരത്തെത്തിയ ചക്കുപള്ളം സ്വദേശി (40). അവവിടെ നിന്ന് കെ.എസ്.ആർ.ടി.സി.യിൽ കോട്ടയത്തും ടാക്സിയിൽ വീട്ടിലുമെത്തി.
രോഗമുക്തർ
ജൂൺ 25ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (64)
ജൂൺ 29ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (24)
ജൂൺ 18ന് രോഗം സ്ഥിരീകരിച്ച ചെപ്പുകുളം സ്വദേശി (44)
ജൂൺ 26ന് രോഗം സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശി (45)