കട്ടപ്പന: പുറ്റടി സ്‌പൈസസ് പാർക്കിൽ ശനിയാഴ്ച ഇ- ലേലം മുടങ്ങി. തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഏജൻസി ലേലത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇന്ന് തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിൽ നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ഇ- ലേലം നടക്കും. രോഗവ്യാപനത്തെ തുടർന്ന് തേനി ജില്ലയിലടക്കം വീണ്ടും ലോക്ക് ഡൗണിലാണ്. എന്നാൽ ലേലത്തിൽ പങ്കെടുക്കാൻ പുറ്റടിയിലെത്തുന്നവർക്ക് പാസ് നൽകുന്നുണ്ട്. മെയ് 28മുതലാണ് പുറ്റടിയിൽ ലേലം പുനരാരംഭിച്ചത്. തുടർന്ന് ജൂൺ മൂന്നുമുതൽ തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലും ലേലം തുടങ്ങി.