ഇടവെട്ടി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് എന്നിവർ സംസാരിച്ചു. ബി.ജെ.പി തൊടുപുഴ മണ്ഡലം ട്രഷറർ കെ.ജി. സന്തോഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാജു, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബാബു കൊണ്ടാട്ട്, ജിത്തു മോൻ സി.ബി, ജനറൽ സെക്രട്ടറി സുധീഷ് മോഹനൻ, യുവമോർച്ച നേതാക്കളായ അജിത്ത് ഇടവെട്ടി, അഖിൽ ബി. നായർ, ബൂത്ത് പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ, സെക്രട്ടറി നിഷാദ് കുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എം.കെ. നാരായണമേനോൻ എന്നിവർ പങ്കെടുത്തു.