ഇന്ന് രാവിലെ 11 ന് കളക്ടേറ്റിനു മുമ്പിൽ ധർണ്ണ നടത്തും
നെടുങ്കണ്ടം : സ്വർണ്ണക്കടത്ത് കേസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ, രാജിവെയ്ക്കുക, കേസ്സ് സി.ബി.ഐ യും, റോയും സംയുക്തമായി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌കൊണ്ട്ഇന്ന് രാവിലെ 11 ന് കളക്ടേറ്റിനു മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. എൻ.ഐ.എ അന്വേഷണത്തെ കോൺഗ്രസ്സ് സ്വഗതം ചെയ്യുന്നതായും എന്നാൽ എൻ.ഐ.എ ക്ക് കള്ളക്കടത്തു കേസ്സിലെ ഭീകരവാദ പ്രവർത്തനങ്ങൾ മാത്രമാണ് അന്വേഷിക്കാൻ സാധിക്കുകയുള്ളൂവെന്നും, സ്വപ്‌ന സുരേഷിന്റെ ജോലി നിയമനവുമായി ബന്ധപ്പെട്ട അഴിമതിയും, അതിനു കൂട്ടു നിന്ന മുഖ്യമന്ത്രിയെ കുറിച്ചും, മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ച് നടത്തിയ അനധികൃത ഇടപാടുകളും വെളിച്ചത്തുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും, അന്താരാഷ്ട്രമാനമുള്ള കേസ്സായതിനാൽ റോയും സംയുക്തമായി കേസ്സ് അന്വേഷിക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ വാർഡ് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 21 ന് വൈകിട്ട് അഞ്ച് മണിക്ക് സമരസദസ്സുകൾ സംഘടിപ്പിക്കുമെന്നും, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കുമെന്നും തുടർന്ന് വാർഡ് കേന്ദ്രങ്ങളിൽ പ്രകടനം നടത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് അറിയിച്ചു.