ചെറുതോണി: സീൻ കുര്യാക്കോസ് എം.പി.യുടെ ശ്രമഫലമായി ഇസാഫ്, ഫെഡറൽ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ അറ്റകുറ്റപ്പണികൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺ സിബിലിറ്റി (സി.എസ്.ആർ) ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു.
. ഫെഡറൽ ബാങ്കിൽ നിന്ന് 7.5 ലക്ഷം രൂപയും, ഇസാഫ് ബാങ്കിൽ നിന്ന് 4.5 ലക്ഷം രൂപയുമാണ് മെഡിക്കൽ കോളേജിലെ മോർച്ചറി നവീകരണം, റൂഫിംഗ് , ട്രസ്സ് വർക്കുകൾ എന്നിവയ്ക്കായി ഡീള കുര്യാക്കോസ് എം പി യുടെ അഭ്യർത്ഥന പ്രകാരം അനുവദിച്ചിട്ടുള്ളത്. കൊവിസ് 19 സാഹചര്യം പരിഗണിച്ച് വെന്റിലേറ്റർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എം.പി ഫണ്ടിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിന് മാത്രമായി 1.5 കോടി രൂപ അനുവദിച്ചിട്ടുള്ളതിനു പുറമെയാണ് സി.എസ് ആർ ഫണ്ട് ഉറപ്പാക്കിയിട്ടുള്ളതെന്നും എം. പി അറിയിച്ചു