ചെറുതോണി: സ്വർണ്ണം കടത്താൻ ഒത്താശചെയ്ത പിണറായി വിജയൻ സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ കോലത്തിൽ പ്രതീകാത്മകമായി ആഭരണം ചാർത്തി യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്തെ മൊത്തമായി കച്ചവടം ചെയ്യാൻപോലും ഇടതുപക്ഷ സർക്കാർ മടിക്കില്ലെന്നും ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്ത് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് പറഞ്ഞു. കെ.എസ്.സി ജില്ലാപ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഉദീഷ് ഫ്രാൻസീസ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോമറ്റ് ജോസഫ്, നോബിൾ ദേവികുളം, ജിബിൻ ഉടുമ്പൻചോല, ഷിനിൽ പൊലിയിൽ, അനൂപ് ജോസഫ്,ജില്ലാ സെക്രട്ടറിമാരായ ഷിബിൻ നടക്കൽ,വിഷ്ണു കഞ്ഞിക്കുഴി ബെന്നി പുതുപ്പാടി, ജിബിൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.