ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻരാജിവയ്ക്കുക, സ്വർണ്ണകള്ളക്കടത്ത് സി.ബി.ഐ. അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.റ്റ.യു.സി. സംസ്ഥാനത്ത് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി ഇടുക്കി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ പ്രസിഡന്റ് പി.ഡിജോസഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഐ.എൻ.റ്റി.യു.സി. സംസ്ഥാന കമ്മറ്റി അംഗം എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി. മണ്ഡലം പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ സാബു വെങ്കിട്ട്, ശിവൻ ചക്കരവേലിൽ, കെ.സി.കുഞ്ഞ് കടലിക്കുന്നേൽ, റോയി കൊച്ചുപുര തുടങ്ങിയവർ പങ്കെടുത്തു.