ഇടുക്കി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി വിവോ ഗ്രൂപ്പ് 10 സ്മാർട്ട് ഫോണുകൾ ജില്ലാ കലക്ടർ എച്ച് ദിനേശന് കൈമാറി. സംസ്ഥാനത്താകെ ഇത്തരത്തിൽ 140 ഫോണുകളാണ് ഇവർ വിദ്യാർത്ഥികൾക്കായി നല്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അർഹരായ കുട്ടികൾക്ക് ഫോൺ നല്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.