രാജാക്കാട് : പഞ്ചായത്തിലെ 6ാം വാർഡ് (പഴയവിടുതി) കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചു .ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മരണമടഞ്ഞ രാജാക്കാട് സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണിത്. ഈ വാർഡിൽ കർശനമായ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.